ഗവൺമെന്റ് പ്ലീഡർ നിയമനം
.
കോഴിക്കോട് ജില്ലയിലെ മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണൽ കോടതികളിലെ ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏഴ് വർഷത്തിലധികം ബാർ പ്രാക്ടീസ് ഉള്ളവരും 60 വയസ്സിൽ താഴെ പ്രായമുള്ളവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനന തീയതി, എൻറോൾമെൻ്റ് വിവരങ്ങൾ, പ്രവൃത്തി പരിചയം, ഇ-മെയിൽ ഐ.ഡി, ഉദ്യോഗാർത്ഥിയുടെ പോലീസ് സ്റ്റേഷൻ പരിധി എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്റ്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ കളക്ടർ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673020 എന്ന വിലാസത്തിൽ ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം.
ഫോൺ – 0495-2370518



