ഗോസമൃദ്ധി പദ്ധതി: പശുക്കൾക്ക് സബ്സിഡി നിരക്കിൽ ഇൻഷുറൻസ്
.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൽ നടപ്പിലാക്കുന്ന ‘ഗോസമൃദ്ധി എൻ.എൽ എം ഇൻഷുറൻസ് പദ്ധതി’ വഴി 85% സബ്സിഡി നിരക്കിൽ പശുക്കൾക്ക് ഇൻഷുറൻസ് എടുക്കാം. കോഴിക്കോട് ജില്ലയിൽ 610 ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപെടാം.
ഫോൺ- 04952768075



