കെ. എന് ചെല്ലപ്പൻ മാസ്റ്റർ അനുസ്മരിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ കലാ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന പെരുവട്ടൂർ കെ.എൻ.ചെല്ലപ്പൻ മാസ്റ്ററുടെ പതിനേഴാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണം സഘടിപ്പിച്ചു. അദ്ധേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങ് മുൻ MLA കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. കെ.സത്യൻ, പി. ചന്ദ്രശേഖരൻ, എ.കെ.രമേശൻ, സി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.പി. ഷിജു സ്വാഗതവും പി.കെ.ബാലൻ നന്ദിയും പറഞ്ഞു.



