KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പാളയം കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ബന്ധു കസ്റ്റഡിയിൽ

.

കോഴിക്കോട് പാളയം കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു കസ്റ്റഡിയിൽ. പാളയത്ത് കഴിഞ്ഞ ദിവസം ബിജു എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാങ്കാവ് കൊളങ്ങര പീടിക സ്വദേശി 22 കാരനാണ് പിടിയിലായത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്ക് നേരത്തെ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

 

കൊലപാതകത്തിനിടെ പ്രതിയുടെ കൈക്ക് പരുക്കേറ്റിരുന്നു. ബിജുവിൻ്റെ മരണത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ലഹരി സംഘത്തിന് പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് തള്ളിയിരുന്നു. ആരോപണം സാധൂകരിക്കുന്ന ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. പാളയം മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് ബിജുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

 

 

Share news
error: Content is protected !!