വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എസ് എസ് ജി (സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്) രൂപീകരിച്ചു
.
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എസ്.എസ്.ജി. (സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്) രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ അനസ് അണ്യാട്ട്, എ.വി. ഉസ്ന, പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, മുൻ പ്രധാനാധ്യാപകൻ കെ. വിജയ രാഘവൻ മാസ്റ്റർ, വി.വി. സുരേഷ്, ടി.കെ. ഷംസുദ്ദീൻ, കെ. ശ്രീനിവാസൻ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി വി.വി. സുരേഷ് (ചെയർമാൻ), എൻ.ടി.കെ സീനത്ത് (കൺവീനർ)
ടി.കെ. ഷംസുദ്ദീൻ, ടി.എം. രജുല (വൈസ് ചെയർമാൻമാർ, കെ. ശ്രീനിവാസൻ, ഇസ്മയിൽ കാട്ടിൽ (ജോ.കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.



