KOYILANDY DIARY.COM

The Perfect News Portal

മാമല നാട് സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് ‘ഹൃദയ സംഗമം 2026’ സംഘടിപ്പിച്ചു

.
കോഴിക്കോട്: മാമല നാട് സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഹൃദയ സംഗമം 2026’ ശ്രദ്ധേയമായി. വ്യവസായി ഷിജു പാലക്കൽ ഉദ്ഘാടനം ചെയ്തു. കോട്ട പറമ്പിൽ നടന്ന പരിപാടിയിൽ ട്രസ്റ്റ് പ്രസിഡണ്ട് പി.വി അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വാർഷികാഘോഷ ബ്രോഷർ മുസമ്മിൽ ഹാജി പുതിയറ പി.വി അബ്ദുൽ ബഷീറിന് നൽകി പ്രകാശനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അഥിതികളെ ഉപഹാരം നൽകി ആദരിച്ചു.
ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ജനറൽ സെക്രട്ടറി റിയാസ് വേങ്ങേരി പദ്ധതികൾ വിശദീകരിച്ചു. മനാഫ് സാഗർ, പി.എ അബ്ദുൽ കലാം ആസാദ്, പി.ടി ബാബു നന്ദകുമാർ, സക്കീല കക്കോടി, ബാബു എരഞ്ഞിപാലം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി ഷാഹിദ സ്വാഗതവും സെക്രട്ടറി പ്രജിത നന്ദിയും പറഞ്ഞു.
Share news
error: Content is protected !!