KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

.
കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവിൻ്റെയും, പന്തലായനി ഈസ്റ്റ് യൂണിറ്റിൻ്റെയും, കൊയിലാണ്ടി ഗവ. ഹോമിയോ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 14-ാം വാർഡ് പകൽ വീട്ടിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് യൂണിറ്റ് ചെയർമാൻ സി. അപ്പുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ ശ്രീലകം, ടി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. 
ഹോമിയോ ആശുപത്രി ഡോക്ടർമാരായ സവിത സി, അർഷിത പി എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു. തുടർന്ന് രോഗപരിശോധന നടത്തി. നഴ്‌സ് അനിത. ബിയുടെ സഹകരണത്തോടെ വിവിധ ടെസ്റ്റുകളും സൗജന്യ മരുന്ന് വിതരണവും  നടത്തി. പാലിയേറ്റീവ് യൂണിറ്റ് സിക്രട്ടറി പി. പവിത്രൻ സ്വാഗതവും അംഗനവാടി ടീച്ചർ ഇന്ദിര നന്ദിയും പറഞ്ഞു.
Share news
error: Content is protected !!