KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ വൻ കുഴൽപ്പണ വേട്ട; ഒരു കോടി നാലര ലക്ഷം രൂപയുമായി സ്വർണവ്യാപാരി പിടിയിൽ

.

വടകര: വടകരയിൽ രേഖയില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി നാലര ലക്ഷം  രൂപയുമായി സ്വർണവ്യാപാരി പിടിയിൽ. ഒന്തം റോഡിലെ മനോജ് ജ്വല്ലറി ഉടമ മനോജ് ആണ് പിടിയിലായത്. മഹാരാഷ്‌ട്രയിൽനിന്ന്‌ വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വടകര ടൗൺ ഹാൾ പരിസരത്ത് ചൊവ്വ രാത്രി ഏഴരയോടെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷകസംഘമാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

 

പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. രേഖകളില്ലാത്ത പണം എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും പണം കടത്തിയതിനുപിന്നിൽ ഹവാല ഇടപാടാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ പത്തോളം ചെറുകെട്ടുകളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇയാൾ സഞ്ചരിച്ച കാറും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Share news
error: Content is protected !!