കേരള ബജററ് വാചക കസർത്തെന്ന് : എൻസിപിഎസ്.പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ
.
കൊയിലാണ്ടി: യുഡിഎഫ് മന്ത്രിസഭയുടെ കന്നി ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതും പ്രഖ്യാപിച്ച പദ്ധതികൾക്ക് ഫണ്ട് വകയിരുത്താത്തതുമാണെന്ന് എൻസിപിഎസ്.പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ പറഞ്ഞു. വൻ അഴിമതിക്ക് വഴിവെക്കുന്ന പുതിയ മദ്യ നയത്തിൽ നിന്നും പൊതുമേഖല സ്വകാര്യ കുത്തകൾക്ക് തീറെഴുതുന്ന സമീപനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
.

.
കൊയിലാണ്ടി ബ്ലോക്ക് എൻസിപി-എസ് പി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, എ വി ബാലകൃഷ്‌ണൻ, ഒ. രാഘവൻ മാസ്റ്റർ, സി ജയരാജ്, പി വി സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി കെ സുമേഷ് എന്നിവർ സംസാരിച്ചു.



