KOYILANDY DIARY.COM

The Perfect News Portal

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ വായനദിന വാരാചരണത്തിന് തുടക്കമായി

.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വായനദിന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരി ഷൈനി കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച പുസ്തക മരത്തിൽ ആസ്വാദനക്കുറിപ്പ് രേഖപ്പെടുത്തിയാണ് ഷൈനി കൃഷ്ണ പരിപാടിക്ക് തുടക്കം കുറിച്ചത്. എസ്എംസി ചെയർമാൻ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി അമൽദേവ് ബി.ആർ. വായനാ പ്രതിജ്ഞ ചൊല്ലി.
പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ലിന ഫാത്തിമ, അനാമിക, നഫ്സ ഫാത്തിമ എന്നിവർ പുസ്തക ആസ്വാദന പ്രസംഗങ്ങൾ അവതരിപ്പിച്ചു. എസ്.എസ്.ജി ട്രഷറർ ശ്രീലാൽ പെരുവട്ടൂർ ആശംസകൾ നേർന്നു. വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യം വർധിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളോടെ വായനദിന വാരാചരണം തുടരുന്നതാണ്. സഗീർ കെ. വി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുമേഷ് താമടം നന്ദിയും പറഞ്ഞു.
Share news
error: Content is protected !!