KOYILANDY DIARY.COM

The Perfect News Portal

കെഎസ്എസ്പിയു ചെങ്ങോട്ടുകാവ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് പ്രശ്‌നോത്തരി നടത്തി

.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ യു.പി വിദ്യാർത്ഥികൾക്ക് ഭാഷാ സാഹിത്യ പത്ര വായന ആസ്പദമാക്കി പ്രശ്‌നോത്തരി നടത്തി. ഏറ്റവും മിടുക്കരായ മൂന്നു പേർക്ക് വി. രാമൻകുട്ടി മാസ്റ്ററുടേയും കെ. കണ്ണൻ മാസ്റ്ററുടേയും മേലൂർ വാസുദേവൻ്റേയും സ്‌മരണാർത്ഥമുള്ള ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തസ്‌ലീന നാസർ ഉദ്ഘാടനം നിർവ്വഹിച്ചു . KSSPU യൂണിറ്റ് പ്രസിഡണ്ട് റജീന സത്യപാൽ അധ്യക്ഷത വഹിച്ചു.
ടി.വി. ഗിരിജ, പ്രഫ. രാജ്മോഹൻ, ഗൗരി വാസുദേവൻ എന്നിവർ വിജയികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ടി. പി. മുരളി, ഹരിലാൽ അഞ്ജലി, കെ. ഗീതാനന്ദൻ, പി.കെ ബാലകൃഷ്ണൻ കിടാവ്, ടി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജിതമന്യു (ആന്തട്ട ജി യു. പി) പുണ്യശ്രീ (കെ.കെ. കിടാവ് യു.പി), ആദി തേജ് (പൊയിൽക്കാവ് യു. പി) എന്നിവർ മികച്ച വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ സ്വാഗതവും ചന്ദ്രശേഖരൻ കിടാവ് നന്ദിയും പറഞ്ഞു. 
Share news