KOYILANDY DIARY.COM

The Perfect News Portal

ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം: മുന്ന് പേര്‍ മരിച്ചു

.

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. മരിച്ചവരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയും. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

.

രാവിലെ 7 മണിയോടെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. എത്ര പേരാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നതെന്ന വിവരം ലഭ്യമല്ല. പ്രായമായവരും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Share news
error: Content is protected !!