KOYILANDY DIARY.COM

The Perfect News Portal

ശ്രദ്ധ യോഗ സെന്റർ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

.
ചേമഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേമഞ്ചേരി ശ്രദ്ധ യോഗ സെന്റർ സംഘടിപ്പിച്ച യോഗ ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് ഉദ്ഘാടനം ചെയ്തു. സെന്റർ ഡയറക്ടർ പ്രീത പൊന്നാടത്തിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മാടഞ്ചേരി സത്യനാഥൻ, സരീഷ്, ഡോക്ടർ ഹമീദ്എൻ.കെ, ഡോക്ടർ അർച്ചന, ഷാജി പൂക്കാട്ട് വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. സംഗീത ദിനത്തോടനുബന്ധിച്ച് ശ്രദ്ധ മ്യൂസിക് സെന്ററിലെ അശ്വനി ദേവിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും, ശ്രദ്ധ ഡാൻസ് സെന്ററിലെ കുമാരി ആർദ്രയുടെ ശിഷ്യർ അവതരിപ്പിച്ച നൃത്തസന്ധ്യയും അരങ്ങേറി.
Share news
error: Content is protected !!