പൊയിൽക്കാവിൽ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കൊയിലാണ്ടി: പൊയിൽക്കാവിൽ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊയിൽക്കാവ് പാറക്കൽതാഴെ നാലു സെൻ്റ് ഉന്നതിയിൽ കുട്ടികൃഷ്ണ (61)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് സന്ധ്യയോടെയാണ് കൊയിലാണ്ടി ബിവറേജസ് കോർപ്പറേഷൻ മദ്യശാലക്ക് മുമ്പിൽവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യം വാങ്ങുന്നതിനായി ക്യൂ നിൽക്കുമ്പോഴാണ് പോലീസ് അതിവിദഗ്ദമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെയാണ് കൃഷ്ണൻ കുട്ടിയുടെ ഭാര്യ സുധയെ വീടിനു മുമ്പിലുള്ള ഷെഡിൽ കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെട്ട നിലയിൽ കാണപ്പെട്ടത്. തുടർന്ന് കൃഷ്ണൻ കുട്ടി ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസ് പ്രതിയെ പിടിക്കാനുള്ള ഊർജിത ശ്രമം നടക്കുന്നതിനിടെയാണ് മദ്യശാലക്കുമുമ്പിൽ വെച്ച് പിടികൂടുന്നത്. പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെതു വരികയാണ്. രാത്രി തന്നെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.




