KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

കൊയിലാണ്ടി: പൊയിൽക്കാവിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. മരംവെട്ട് തൊഴിലാളിയായ പൊയിൽക്കാവ് പാറക്കൽ താഴെ കുട്ടികൃഷ്ണനാണ് ഭാര്യ സുധ (55) യെ കൊടുവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വീടിനു മുമ്പിലുള്ള ഷെഡിൽവെച്ചാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം ഭർത്താവായ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപോയതായാണ് വിവരം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടാനുള്ള ഊർജിത ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ഒരു കിലോ മീറ്റർ പരിധിയിലുള്ള എല്ലാ ഇടറോഡുകളിലും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

Share news