KOYILANDY DIARY.COM

The Perfect News Portal

വായനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് ‘ചിന്താ ഹബ്’ സർഗ്ഗാത്മക പുസ്‌തകങ്ങൾ വിതരണം ചെയ്തു

.
ചിങ്ങപുരം: വന്മുകം – എളമ്പിലാട് എംഎൽപി സ്കൂൾ വായനാ ദിനത്തിൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ‘ചിന്താ ഹബ്’ സർഗ്ഗാത്മക പുസ്‌തകങ്ങൾ വിതരണം ചെയ്തു. ഒരു അധ്യയന വർഷക്കാലം മുഴുവൻ സ്‌കൂളിലെ എല്ലാ കുട്ടികളുടെയും സർഗ്ഗാത്മക രചനകൾ രേഖപ്പെടുത്താനായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂളിൽ വായനാ ദിനത്തിൽ സ്‌കൂളിലെ പ്രീ-പ്രൈമറി ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ‘ചിന്താ ഹബ്..’സർഗ്ഗാത്മക പുസ്‌തകങ്ങൾ യുവ എഴുത്തുകാരി
അമൃത ബി കൃഷ്ണ ഒന്നാം ക്ലാസ് ലീഡർ മുഹമ്മദ് ഫൈസാന് കൈമാറി
ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. 
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, നേഴ്‌സറി പിടിഎ പ്രസിഡണ്ട് ബി. ലീഷ്മ, പി. നൂറുൽ ഫിദ,
സി. ഖൈറുന്നിസാബി, പി. സിന്ധു, വി.പി. സരിത, കെ. നസീറ എന്നിവർ
സംസാരിച്ചു.
Share news
error: Content is protected !!