ചെണ്ടുമല്ലി കൃഷി നടീൽ ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി നഗരസഭ നോർത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി നടീൽ കൊല്ലം ചിറയ്ക്ക് സമീപം നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുധീഷ് എ പി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി സുധീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, കൗൺസിലർമാരായ രമേശൻ മാസ്റ്റർ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ സി പി എന്നിവർ സംസാരിച്ചു. ചടങ്ങിന് നോർത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ ശ്രീകല സ്വാഗതവും മെമ്പർ സെക്രട്ടറി രമിത നന്ദിയും പറഞ്ഞു.




