KOYILANDY DIARY.COM

The Perfect News Portal

ഫിഫ വേൾഡ് കപ്പ്: അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

.

അർജന്റീനയ്ക്കായി 200-ാം മത്സരം കളിക്കാനിറങ്ങിയ മെസി വല നിറച്ചപ്പോൾ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയതുടക്കം. കാൻസസ് സ്റ്റേഡിയത്തിൽ മൂന്ന് തവണ എതിരാളികളുടെ വല മെസി കുലുക്കിയപ്പോൾ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് അൽബിസെലെസ്റ്റെകൾ അൾജീരയയെ തകർത്തത്. ഹാട്രിക് ​ഗോൾ നേട്ടത്തോടെ ലോകകപ്പ് ​ഗോൾ വേട്ടക്കാരിൽ മിറോസ്ലാവ് ക്ലോസെക്കൊപ്പം ഒന്നാമതെത്താനും മെസ്സിക്ക് സാധിച്ചു.

 

17-ാം മിനിറ്റിൽ ഡി പോളിന്റെ മനോഹരമായ പാസ്സിൽ നിന്ന് മെസ്സിയുടെ ആദ്യ ​ഗോൾ പിറന്നത്. മെസ്സിയുടെ കാലിൽ നിന്ന് വെടിയുണ്ട പോലെ പാഞ്ഞ പന്ത് അൾജീരിയൻ ​ഗോളി ലൂക്ക സിദാന്റെ കൈകളിലുരസി വലയുടെ ടോപ് കോർണറിലേക്ക്. 60-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ അലിസ്റ്ററുടെ ഷോട്ട് അൾജീരിയൻ ​ഗോളി തട്ടിയകറ്റിയത് പിടിച്ചെടുത്ത് വലയിലേക്ക് പായിച്ചായിരുന്നു രണ്ടാം ​ഗോൾ. 76-ാം മിനിറ്റിൽ ഇടങ്കാലിൽ നിന്ന് ​ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച ഷോട്ടിലൂടെ മൂന്നാം ​ഗോൾ, മെസി തന്റെ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി.

Advertisements

 

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ എന്ന റെക്കോർഡിൽ ക്ലോസെക്കൊപ്പവും മെസി എത്തി. ആറാം ലോകകപ്പിൽ അർജന്റീനയ്ക്കായി ബൂട്ട് കെട്ടിയ മെസ്സിയുടെ നീലകുപ്പായത്തിലെ 200-ാം മത്സരമായിരുന്നു. റൊണാൾഡോയ്ക്ക് ശേഷം അഞ്ച് ലോകകപ്പിൽ ​ഗോൾ നേടുന്ന താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. ഹാട്രിക് നേട്ടത്തോടെ അർജന്റീന കുപ്പായത്തിൽ മെസിയുടെ ​ഗോൾ നേട്ടം 120 ആയി.

 

ലോകകപ്പിൽ ഹാട്രിക് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. പന്തടക്കത്തിൽ അർജന്റീനയെക്കാൾ മുന്നിൽ അൾജീരിയായിരുന്നു. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചെബി നേടിയ ​ഗോൾ ഓഫ്സൈഡായി പോകുകയാരുന്നു. അഞ്ചാം മിനിറ്റിൽ അൾജീരയയുടെ വല മെസി കുലുക്കിയിരുന്നെങ്കിലും വാർ പരിശോധനയിൽ അതും ഓഫ് സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു.

 

Share news
error: Content is protected !!