KOYILANDY DIARY.COM

The Perfect News Portal

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ രസതന്ത്ര പഠനത്തിന് പുതുമയേകി പിരിയോഡിക് ടേബിൾ ചുമർചിത്രം; ശാസ്ത്ര ക്ലബ്ബുകൾക്ക് തുടക്കമായി

 .
കൊയിലാണ്ടി: രസതന്ത്രത്തിന്റെ അടിത്തറയായ ആവർത്തന പട്ടിക (Periodic Table) കുട്ടികളിലേക്ക് കൂടുതൽ എളുപ്പത്തിലും ആകർഷകമായും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ചുമരിൽ ഒരുക്കിയ പിരിയോഡിക് ടേബിൾ ചുമർചിത്രം പ്രഫുല്ല ചന്ദ്ര റേയുടെ ഓർമ്മദിനമായ ജൂൺ 16-ന് പ്രശസ്ത ചിത്രകാരനും കെമിസ്ട്രി അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് സ്കൂളിന് സമർപ്പിച്ചു. ഇതോടനുബന്ധിച്ച് സ്കൂളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.
എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് എം.ടി.എസ്.സി, എസ്.ടി.എസ്.ഇ, സംസ്ഥാനതല മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. എൻ.വി. പ്രദീപ്കുമാർ (പ്രിൻസിപ്പൽ), ബിജേഷ് ഉപ്പാലക്കൽ, രഞ്ജു എസ്. വിജയൻ, എൻ.കെ. റിജിന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി. ഷജിത സ്വാഗതവും നവനീത് കെ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!