KOYILANDY DIARY.COM

The Perfect News Portal

‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം മറിഞ്ഞു

.

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം മറിഞ്ഞു. പരിപാടിയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ നേതൃത്വത്തിൽ പായസവിതരണം സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് യാത്രക്കാർക്കും അണികൾക്കുമായി പായസം വിതരണം ചെയ്യുന്നതിനിടെ ഉണ്ടായ കനത്ത തിരക്കിലും ബഹളത്തിലുമാണ് ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞത്.

 

കൊട്ടാരക്കരയിലേക്ക് സർവ്വീസ് നടത്തുന്ന ബസിൽ മന്ത്രി ആദ്യ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ കയ്യിൽ നിന്ന് ബിന്ദു കൃഷ്ണയുടെ തലയിലും ദേഹത്തും പായസം മറിഞ്ഞത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ചേർന്നാണ് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Share news
error: Content is protected !!