KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

.

ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നു കളഞ്ഞു. നിരവധി കേസുകളിലെ പ്രതിയായ മരുതാങ്കര കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീറാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. ജയിലിന് മുന്നിൽ വെച്ചാണ് വിലങ്ങുമായി പ്രതി രക്ഷപ്പെട്ടത്. എംഡിഎംഎയുമായി കഴിഞ്ഞ ദിവസമാണ് അമീർ പൊലീസിന്റെ പിടയിലാകുന്നത്.

 

പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ജയിലിന്റെ മുന്നിൽ നിന്ന് ഇയാൾ ചാടിപ്പോവുകയായിരുന്നു. പൊലീസ് പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

Advertisements

 

Share news
error: Content is protected !!