UDF സർക്കാരിനേക്കാൾ ഭേദം LDF എന്ന് കൊയിലാണ്ടി നഗരസഭ UDF സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
കൊയിലാണ്ടി: യുഡിഎഫ് സർക്കാരിനേക്കാൾ ഭേദം എൽഡിഎഫ് സർക്കാരായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകയും കൊയിലാണ്ടി നഗരസഭ യുഡിഎഫ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എം ദൃശ്യയുടെ വാട്സാപ്പ് ചാറ്റ് സന്ദേശം പുറത്ത്. കൊയിലാണ്ടി നഗരസഭ 32-ാം വാർഡ് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് ആണ് കൊയിലാണ്ടി ഡയറിക്ക് ലഭിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ വിഡി സതീശൻ സർക്കാരിൻ്റെ കുറഞ്ഞ ദിവസത്തെ നേട്ടങ്ങളുടെ വിശദാംശങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിൻ്റെ ചുവടെയായിരുന്നു ദൃശ്യയുടെ LDF സർക്കാർ അനുകൂല പ്രതികരണം വന്നത്.

ചാറ്റിൻ്റെ പൂർണ്ണരൂപം: Drishya: നാട്ടിലെ എല്ലാ വിഭാഗത്തിനും ഗുണം കിട്ടി. LDF സർക്കാർ ഇറങ്ങാൻ നേരം ബജറ്റിൽ കൗൺസിലർമാരുടെ ഹോണറേറിയം വർധിപ്പിച്ച് 12900 ആക്കും എന്ന് പറഞ്ഞു. പുതിയ സർക്കാർ വന്നപ്പോൾ പണ്ടത്തെപോലെ 8600 രൂപ തന്നെ. ഇതിലും നല്ലത് LDF സർക്കാർ ആയിരുന്നു എന്നാണ് കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം.


സർക്കാർ വന്ന് കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം വിമർശനങ്ങൾ കോൺഗ്രസിൻ്റെ മറ്റു ഗ്രൂപ്പുകളിലും ചർച്ചയായിരിക്കുകയാണ്. സംഭവം വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കുറഞ്ഞ ദിവസത്തെ ആണെങ്കിലും പിണറായി സർക്കാർ അയിരുന്നു നല്ലതെന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമാണ് ദിശ്യയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രമുഖ്യ സിപിഐഎം നേതാവ് കൊയിലാണ്ടി ഡയറിയോട് പ്രതികരിച്ചു.




