KOYILANDY DIARY.COM

The Perfect News Portal

വന്മുകം -എളമ്പിലാട് എംഎൽപി സ്‌കൂളിന് രണ്ടാം വർഷവും പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം

.
ചിങ്ങപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം ചിങ്ങപുരം വന്മുകം-  എളമ്പിലാട് എംഎൽപി സ്‌കൂളിന് ലഭിച്ചു. തുടർച്ചയായി
ഇത് രണ്ടാം തവണയാണ് ഈ അംഗീകാരം ഈ വിദ്യാലയത്തെ തേടിയെത്തുന്നത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ വിദ്യാലയം നടപ്പിലാക്കിയ ജില്ലാ കലക്ടറുടെയടക്കം പ്രശംസ പിടിച്ചു പറ്റിയ ‘അക്ഷരപ്പച്ച’ പദ്ധതി ഉൾപ്പെടെ സ്‌കൂളിൽ നടത്തിയ
ശ്രദ്ധേയമായ പരിസ്ഥിതി ഇടപെടലുകൾക്കാണ് പുരസ്‌കാരം ലഭിച്ചത്.
സ്‌കൂളിൽ ചേർന്ന ചടങ്ങിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. പി. അഖിലയിൽ നിന്ന് നാലാം ക്ലാസ് ലീഡർ എ.എസ്. ശ്രാവൺ പുരസ്കാരം ഏറ്റുവാങ്ങി. 
പിടിഎ പ്രസിഡണ്ട് പി.കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പരിഷത്ത് നിർവ്വാഹക സമിതി അംഗം കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, പരിഷത്ത് ജില്ലാകമ്മറ്റി അംഗം പ്രബിന കെ എം മേഖലാ സെക്രട്ടറി എ. ബാബുരാജ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!