KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനം; ചേമഞ്ചേരി യു പി സ്കൂളിൽ ഫലവൃക്ഷതൈ നട്ടു


കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേമഞ്ചേരി യു പി സ്കൂളിൽ പഞ്ചായത്ത്തല ഫലവൃക്ഷതൈ നടീൽ നടന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് അജയ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുബൈദ കബീർ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഹെന ഫാത്തിമ എം വി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന സന്ദേശം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ 
ഹഫ്സ മനാഫ് വായിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശശിധരൻ കുനിയിൽ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർമാരായ ശ്രീജ പി പി, ബിനേഷ് എൻ വി, ശ്രീജ കണ്ടിയിൽ, ബിജു കാവിൽ, മധുസൂദനൻ പി എന്നിവർ സംസാരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സഫിയ സ്വാഗതവും ഷീജ എസ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!