KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ടു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പ്രകൃതിയുടെ പുനർജ്ജീവനം’ വൃക്ഷ തൈ നടൽ പരിപാടി നടത്തി.  കൊയിലാണ്ടി ഹാർബർ പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് യുവമോർച്ച ജില്ലാ സെക്രട്ടറി അമൽ ഷാജി വി എം ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി പി. ഐശ്വര്യ, സെക്രട്ടറി അക്ഷയ് ടിപിആർ, ട്രഷറർ സി കെ മനു, വി എം ആദിത്യൻ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!