KOYILANDY DIARY.COM

The Perfect News Portal

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

.
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധനരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, കുട, പുസ്തകങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. പ്രമുഖ വ്യവസായിയും ഓൾ ഫോർ യു ഇന്റർ നാഷണൽ ഫൗണ്ടർ മാനേജിങ് ഡയറക്ടറുമായ ഫത്തയുഹ് റഹ് മാൻ തങ്ങൾ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ചെറുകുളത്ത് നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ കെ.പി മജീദ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് കോയ ബാഖവി പ്രാർത്ഥന നടത്തി. പി.പി ഹംസ ലക്ഷദ്വീപ്, പി. യൂസുഫ് എന്നിവർ സംസാരിച്ചു. കമ്മിറ്റി കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ഉമ്മർ തിരൂർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!