വന്മുകo എളമ്പിലാട് എംഎൽപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
.
ചിങ്ങപുരം: വന്മുകo -എളമ്പിലാട് എംഎൽപി സ്‌കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ അനസ് അണ്യാട്ട് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. യുവ കവിയത്രി ഇ. അഭിരാമി മുഖ്യാതിഥിയായി. പ്രശസ്ത എഴുത്തുകാരനായ ഷഹനാസ് തിക്കോടി
നവാഗതർക്ക് ഉപഹാര സമർപ്പണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.



