കൊയിലാണ്ടിയിലെ മുതിര്‍ന്ന സിപിഐഎം നേതാവായിരുന്ന സി. കുഞ്ഞമ്മദ് (90) (പുറക്കാട്). അന്തരിച്ചു. സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം, സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി, 1971 മുതൽ എൻ.ജി.ഒ യൂണിയൻ കണ്ണുർ താലൂക്ക് സെക്രട്ടറി, 1973 മുതൽ ജില്ലാ ജോയിന്റ് സെക്രട്ടറിയും 1977 മുതൽ അഭിവക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും 1987 മുതൽ 1991 വരെ സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. കേരള സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരചരിത്രത്തിലെ ഐതിഹാസിക ഏടായ 1973 ലെ 54 ദിവസത്തെ പണിമുടക്കിന് നേത്യനിരയിൽ പ്രവർത്തിച്ചതിന് ഡയസ് നോൺ, സസ്പെൻഷൻ എന്നിവ അനുഭവിക്കുകയും 12 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്‌തു. കൊയിലാണ്ടി സഹകരണ ആശുപത്രി മുന്‍ വെസ് ചെയര്‍മാനായിരുന്നു.
1950ൽ പതിമൂന്നാം വയസ്സിൽ ‘പയ്യോളി ലഹള’ എന്ന പേരിൽ അറിയപ്പെട്ട വർഗീയ കലാപത്തിൽ അമ്മ വിടായ മീൻ പെരിയമൽ തീവെക്കാനെത്തിയ വർഗീയവാദികൾക്ക് മുന്നിൽ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയ ചാത്തുവേട്ടനും കേളപ്പേട്ടനും കമ്മ്യൂണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1957ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1960ൽ അവിഭക്ത ജില്ലാ ബോർഡിൻ്റെ കീഴിൽ ഹൈസ്‌കൂൾ സ്ഥാപിതമായ കാലത്ത് യു.എ ഖാദറിനൊപ്പം അധ്യാപക നിയമനം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് യു.എ ഖാദറിന് നിയമനം ലഭിച്ചത്. സി കുഞ്ഞമ്മദിന് വയനാട്ടിലും ആയിരുന്നു നിയമനം. മലമ്പനി വ്യാപകമായതിനാൽ ജോലി ഏറ്റെടുക്കേണ്ടതില്ല എന്ന് പാർട്ടി നിർദ്ദേശിക്കുകയായിരുന്നു. 1962ൽ കാസർക്കോട് ചെർക്കള ഗവൺമെൻ്റ് മാപ്പിള സ്‌കൂൾ അധ്യാപകനായി പി.എസ്.സി നിയമനം ലഭിച്ചെങ്കിലും പോലീസ് നടത്തിയ വെരിഫിക്കേഷനിൽ കമ്മ്യൂണിസ്റ്റ് ആയതിനാൽ പിരിച്ചുവിടപ്പെട്ടു.
.
1964 ജൂണിൽ ഹോസ്‌ദുർഗ് താലൂക്ക് ലാൻഡ് ട്രിബ്യൂണലിൽ എൽ.ഡി ക്ലർക്കായി നിയമിതനായി എങ്കിലും അതേവർഷം നവംബറിൽ കേരള എൻ.ജി.ഒ യൂണിയനിൽ പിന്നീട് ലയിച്ച നോർത്ത് കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം വീണ്ടും സർക്കാർ സർവീസിൽ നിന്നും തുടർന്നും. കോടിക്കൽ സ്‌കൂളിൽ ക്ലാസ്സ് റൂം കെട്ടി തീരദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഒരിക്കൽക്കൂടി അദ്ധ്യാപകവൃത്തിയിൽ പ്രവർത്തനനിരതനായി. 1967ൽ ഇ.എം.എസ് ഗവൺമെൻ്റ് പോലീസ് വെരിഫിക്കേഷൻ റദ്ദ് ചെയ്‌തതിനെ തുടർന്നു 1967 ജൂലൈ മാസത്തിൽ കാഞ്ഞങ്ങാട് റീസർവ്വേ ഓഫീസിൽ പുനർ നിയമനം ലഭിച്ചു.
.
.
സംഘടനാ നിർദേശത്തെ തുടർന്ന് ഗസറ്റഡ് തസ്തികകളിലേക്കുള്ള എല്ലാ പ്രമോഷനുകളും ഒഴിവാക്കി. 1991ൽ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജോലി രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. രണ്ടായിരത്തിൽ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി നിർദേശപ്രകാരം മത്സരിക്കുകയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിക്കുകയും ചെയ്‌തു. 1991 മുതൽ മൂന്ന് പതിറ്റാണ്ടുകാലം സി.പി.ഐ.എം കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തനനിരതനായി. കർഷകസംഘം കൊയിലാണ്ടി ഏരിയ പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട് ജില്ലാ സെക്രട്ടറി ചുമതലകൾ ഈ കാലയളവിൽ നിർവഹിച്ചു.
.
സംസ്ഥാനത്ത് ലൈബ്രറി പ്രസ്ഥാനത്തിൻ്റെ തുടക്കം മുതൽ പ്രവർത്തന നിരതനാവുകയും പുറക്കാട് എ. കൃഷ്‌ണൻ നായർ സ്‌മാരക ഗ്രന്ഥശാല രൂപീകരിക്കുന്നതിന് പടിഞ്ഞാറയിൽ രാഘവൻ മാസ്റ്റർ, സി.പി കുഞ്ഞിരാമൻ കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം പ്രവർത്തിക്കുകയം മൂന്നര പതിറ്റാണ്ടിലേറെക്കാലം സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ആയി ലൈബ്രറി പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്‌തു.
.
സഹകരണ മേഖലയിൽ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ജില്ലാ സഹകരണ ആശുപത്രിയുടെ സ്ഥാപക മെമ്പർമാരിൽ ഒരാളായി പ്രവർത്തിക്കുകയും, കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ രൂപീകരണ കാലം മുതൽ ഡയറക്ടറായും പയ്യോളി അർബൻ ബാങ്ക് പ്രസിഡണ്ടായും, വൈസ് പ്രസിഡണ്ടായും ചുമതലകൾ നിർവഹിച്ചു. ഉജ്വമായ സമരങ്ങളിലൂടെ കർഷകർക്ക് അവകാശം സ്ഥാപിച്ചു കിട്ടിയ അകലാപ്പുഴ കോൾനിലം സൊസൈറ്റിയുടെ പ്രസിഡണ്ടായും ദീർഘകാലം പ്രവർത്തിച്ചു.
.
നിലവിൽ പാർട്ടിയുടെ പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം എന്ന നിലയിൽ പ്രായത്തിന്റെ പരിമിതികൾക്കിടയിലും പ്രവർത്തനത്തിൽ സജീവമാണ്. 1936 ഏപ്രിൽ 15ന് കെ.സി മൊയ്‌തീന്റെയും മീൻപെരിയമ്മൽ പയ്യോളി അയിഷോമയുടെയും മകനായി ജനനം. ഭാര്യ: പുതിയെടുത്ത് സാറ മക്കൾ: ഷാഹിദ, ബീന, മെഹറാബ് ബച്ചൻ, സിസിലി. സംസ്ക്കാരം വിദേശത്തുള്ള മകന്‍ എത്തിച്ചേര്‍ന്നശേഷം വ്യാഴാഴ്ച പകല്‍ നടക്കും.