ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
.
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല. അതേസമയം, ഈ ആഴ്ച അവസാനത്തോടെ കാലവര്‍ഷം എത്താനിടയുണ്ടെന്ന സൂചനയും കാലാവസ്ഥ വകുപ്പ് നൽകുന്നുണ്ട്.




