KOYILANDY DIARY.COM

The Perfect News Portal

അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടി വെച്ചു

.

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടി വെച്ചു. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് വിരണ്ടോടി ഏറെ നേരം പരിഭ്രാന്തി പരത്തിയത്. മലയാറ്റൂരിൽ നിന്നുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. ആന മയങ്ങി തുടങ്ങിയതിന് ശേഷം തളയ്ച്ച് സ്ഥലത്ത് നിന്നും മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒന്നര മണിക്കൂറിന് ശേഷമാണ് ആനയെ മയക്കുവെടിവെയ്ക്കാനായത്.

 

വലത് പിൻകാലിൽ മയക്കുവെടിയേറ്റ ആന നിലവിൽ ശാന്തനായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ എത്തിച്ച ആനയാണ് വിരണ്ടോടിയത്. ക്ഷേത്രകുളത്തിൽ കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. കൊല്ലം സ്വദേശി വിഷ്ണു ആണ് മരിച്ചത്.

 

Share news
error: Content is protected !!