സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് അനുസ്മരണ സമ്മേളനവും ബോട്ട് യാത്രയും നടത്തി
.
തിക്കോടി: പൂർവ്വകാല സാരഥികളെ അനുസ്മരിക്കാനും, മുതിർന്ന പൗരന്മാർക്ക് ഉല്ലാസയാത്ര നടത്താനും സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വേദിയൊരുക്കി. അകലാപ്പുഴ നടക്കൽ ഭാഗത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ, എം.കെ നായർ, ബാലൻ കേളോത്ത്, പി. കെ ശ്രീധരൻ മാസ്റ്റർ, രവി നവരാഗ്, കെ.എം. അബൂബക്കർ മാസ്റ്റർ, മണിയോത്ത് ബാലകൃഷ്ണൻ, പി. രാമചന്ദ്രൻ നായർ, യു.വി ലീല, സുമതി വായാടി, ദേവയാനി എന്നിവർ സംസാരിച്ചു.

സ്ഥാപക നേതാക്കളായ പി. നാണു, രാമചന്ദ്രൻ തിക്കോടി, പി. മുഹമ്മദ് മാസ്റ്റർ, മണിയൂർ ഇ. ബാലൻ മാസ്റ്റർ, എ. രാമകൃഷ്ണൻ മാസ്റ്റർ, എ.കെ. ദാമോദരൻ മാസ്റ്റർ, നല്ലമ്പ്ര, കെ. കരുണാകരൻ മാസ്റ്റർ, പുറക്കാട്, ഇ. കുമാരൻ മാസ്റ്റർ, വി. പി കുഞ്ഞമ്മത്ത്, രവി കൈനാടത്ത് എന്നിവരെ അനുസ്മരിച്ചു. തുടർന്ന് നടന്ന ബോട്ട് യാത്രയിലും കലാപരിപാടികളിലും സംഘടനാ കുടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു. പങ്കെടുത്തവർക്കൊക്കെ മൊമെന്റൊ നല്കി ആദരിക്കുകയും ചെയ്തു.



