KOYILANDY DIARY.COM

The Perfect News Portal

കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു: ഒരാൾക്ക് ദാരുണാന്ത്യം

.

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ഒരാൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി ലോറി ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്. മയ്യനാട് പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആനയെ തളക്കാനുള്ള ശ്രമം ആരംഭിച്ചു.

ആര്‍ആര്‍ടി സംഘം ഉടന്‍ എത്തുമെന്നാണ് വിവരം. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രാവിലെയാണ് ആനയെ എത്തിച്ചത്. ആന പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് ആന പാപ്പാനെ ആക്രമിച്ചത്. മൃതദേഹം മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

 

Share news
error: Content is protected !!