KOYILANDY DIARY.COM

The Perfect News Portal

ഐഎൻടിയുസി നേതൃത്വത്തിൽ വിരമിക്കുന്ന തൊഴിലാളിക്ക് യാത്രയയപ്പ് നൽകി

.
കൊയിലാണ്ടി: കയറ്റിറക്ക് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കൊയിലാണ്ടി സിവിൽ സപ്ലൈസ് ആഭിമുഖ്യത്തിൽ വിരമിക്കുന്ന തൊഴിലാളി കെ കെ ഭാസ്‌കരന് യാത്രയയപ്പ് നൽകി. ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ ബോർഡ് മെമ്പർ കെ പി സക്കീർ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും ഹാരാർപ്പണവും നടത്തി. റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ, റഷീദ് പുളിയഞ്ചേരി, ബാബു പൂക്കാട്, ടി കെ സജീവൻ, മനോജ് കെ, അനൂപ് പി പി, സിനു പി, ജിതേഷ് പി കെ, മുരളി ടി. കെ എന്നിവർ സംസാരിച്ചു. കെ കെ ഭാസ്‌കരൻ മറുപടി പ്രസംഗം നടത്തി.
Share news
error: Content is protected !!