സമ്മർ സ്പോർട്സ് ക്യാമ്പ് സമാപിച്ചു
.
കൊയിലാണ്ടി: സമ്മർ സ്പോർട്സ് ക്യാമ്പ് സമാപിച്ചു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പിടിഎയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 25 ദിവസമായി സ്റ്റേഡിയത്തിൽ നടന്നുവരുന്ന സമ്മർ സ്പോർട്സ് ക്യാമ്പ് ആഘോഷപൂർവ്വം സമാപിച്ചു. സമാപന സമ്മേളനം സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ഒട്ടനവധി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടത്.

ധന്യ ഒ, ശ്രീലാൽ പെരുവട്ടൂർ, ശ്രീജിത്ത് സ്പീഡ്, വിപിൻദാസ്, ബിന്ദു റാണി, ഷൈജ എന്നിവർ സംസാരിച്ചു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി വളർത്തുകയും ചെയ്യുന്നതിൽ ക്യാമ്പ് വലിയ പങ്കുവഹിച്ചതായി സംഘാടകർ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി നവീന ബിജു സ്വാഗതവും ഷിംന പൂക്കാട് നന്ദിയും പറഞ്ഞു.



