KOYILANDY DIARY.COM

The Perfect News Portal

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം ഉൾപ്പെടെ തെളിവുകൾ നൽകി യുവതി

.

കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന കേസിൽ ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്. ഷിയാസ് കരീമും പരാതിക്കാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ ക്ലിപ്പ്. പണം ആവശ്യപ്പെട്ടുള്ള ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ തെളിവുകൾ പരാതിക്കാരി കൈമാറിയിരുന്നു. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ചേവായൂർ പൊലീസിന് കൈമാറി. 

ജിമ്മിന്റെ നവീകരണത്തിന് വേണ്ടി പലപ്പോഴായി പണം ആവശ്യപ്പെട്ട ഷിയാസ് ചില നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ നേരിട്ട് പണമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പരാതിക്കാരിയെ ജീവിതാവസാനം വരെ നോക്കാമെന്ന് ഷിയാസ് വാഗ്ദാനം നൽകുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. 65 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രങ്ങൾ പോൺ സൈറ്റിന് നൽകുമെന്ന് പറഞ്ഞ് ഷിയാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ പരാതി.

Advertisements

 

Share news
error: Content is protected !!