കാണാതായ കൊടശ്ശേരി സ്വദേശിക്കായി സമീപത്തെ ക്വാറിൽ ഫയർഫോഴ്സ് തെരച്ചിൽ നടത്തി
.
അത്തോളി: കൊടശ്ശേരി സ്വദേശിയായ വയോധികനെ കാണാതായതോടെ കൊയിലാണ്ടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജില്ല സ്കൂബ ടീം വീടിനു സമീപത്തെ കരിങ്കൽ ക്വാറിയിൽ തെരച്ചിൽ നടത്തി. ഇന്ന് കാലത്താണ് കൊടശ്ശേരി സ്വദേശി ആഴയിൽ ചെക്കോട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
.

.
അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിൽ നായ വീട്ടിൽ നിന്നും ഓടിവന്നത് കോറിയുടെ പരിസരത്തേക്കാണ്. ഇതോടെയാണ് കരിങ്കൽ ക്വാറിയിൽ സ്കൂബ ടീം തെരച്ചിൽ നടത്തിയത്. വെള്ളത്തിനടിയിൽ തിരച്ചിൽ നടത്തുന്ന റിമോട്ട് ഓപ്പറേറ്റിങ് വെഹിക്കിൾ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. സ്റ്റേഷൻ ഓഫീസർ VK ബിജുവിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിൽ സന്ധ്യയോടെ നിർത്തിവെച്ചു. നാളെ പുനരാരംഭിക്കും.




