KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

.

ബംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28) എന്നിവർ ഇരിട്ടിയിൽ നിന്നുമാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. യുവാക്കളിൽ നിന്ന് 5.20 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. യുവാക്കൾ ബംഗളൂരുവിൽ നിന്നുമാണെത്തിയതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

 

ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായതെന്ന് അധികൃതർ അറിയിച്ചു. ബം​ഗളൂരിവിൽ നിന്ന് ഇരിട്ടിയിലേക്ക് യുവാക്കൾ ബസിലാണ് എത്തിയത്.

Advertisements

 

Share news
error: Content is protected !!