KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സോപാന സംഗീതം അരങ്ങേറ്റം നടന്നു

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രം അഷ്ടബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി സോപാന സംഗീതം അരങ്ങേറ്റം നടന്നു. മേള കലാരത്നം സന്തോഷ് കൈലാസ് (ചെയർമാൻ & ഡയറക്ടർ, സോപാനം ബഹ്‌റൈൻ) എന്നവരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കോഴിക്കോട് ജില്ലയിലെ 14 പേർ, വിശ്വ പ്രസിദ്ധ സോപാന സംഗീത കലാകാരൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാർ എന്നവരുടെ വിശിഷ്ട സാന്നിധ്യത്തിലാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സന്നിഹിതരായി.
Share news
error: Content is protected !!