KOYILANDY DIARY.COM

The Perfect News Portal

ചൂട് കാലത്തെ ആന എഴുന്നള്ളത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

.

ചൂട് കാലത്തെ ആന എഴുന്നള്ളത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ആന എഴുന്നള്ളത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണെന്നാണ് ഹർജിയിൽ പറയുന്നത്. കടുത്ത ചൂട് സമയത്താണ് ആനകളുടെ എഴുന്നള്ളിപ്പ്
വെടിക്കെട്ടിന്റെ സ്‌ഫോടന ശബ്ദം അപകട സാഹചര്യം സൃഷ്ടിക്കുമെന്നും പറയുന്നു. മതിയായ വിശ്രമം നൽകാതെയാണ് ആനകളെ എഴുന്നള്ളിക്കുന്നതെന്നും പറയുന്നു.

 

നടക്കുന്നത് നാട്ടാന പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമെന്നും ആക്ഷേപമുണ്ട്. പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തൃശൂർ ജില്ലാ കളക്ടർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും മറുപടി നൽകണം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും നോട്ടീസയച്ചിട്ടുണ്ട്.

Advertisements

 

Share news
error: Content is protected !!