ബത്തേരിയിൽ പുലി ഇറങ്ങി. വളർത്തു നായയെ പിടികൂടി
ബത്തേരി: ചീരാലിൽ വീണ്ടും പുലി ഇറങ്ങി. നൂൽപുഴ സ്വദേശി രാജേഷിൻ്റെ വളർത്തുനായെ പുലി പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി വീടിന് പുറത്തുകൂടി നടക്കുകയായിരുന്ന നായയെ പുലി പിടിക്കുന്ന വീഡിയോ ആണ് സിസിടിവിൽ വ്യക്തമായത്.
.

.
കഴിഞ്ഞ ദിവസം ഇവിടെ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു. വെണ്ടോൽ മാഞ്ചേരി വീട്ടിൽ പ്രമോദിൻ്റെ പശുക്കുട്ടിയെയാണ് പുലർച്ചെ കൂട്ടിൽക്കയറി പുലി ആക്രമിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ പുലി ഓടിമറഞ്ഞു. പശുക്കുട്ടിയുടെ കഴുത്തിനാണ് മാരകമായി മുറിവേറ്റത്. മുമ്പും പലതവണ പ്രദേശത്ത് പുലികളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.



