KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

.

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് ഇരിങ്ങാടം പള്ളിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 108 ഗ്രാം എംഡിഎംഎയുമായാണ് പ്രതികളെ പിടികൂടിയത്.

 

അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തില്‍ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ രണ്ടുമാസം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയാണ് അമല്‍. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തുന്നതാണ് അമലിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയിക്കാതിരിക്കാന്‍ യുവതികളുടെ പേരില്‍ മുറിയെടുത്താണ് ഇവര്‍ താമസിക്കാറുള്ളതെന്നും പൊലീസ് അറിയിച്ചു.

Advertisements

 

Share news
error: Content is protected !!