സ്വർണവില: 880 രൂപ കുറഞ്ഞ് പവന് 1,12,600 രൂപയായി
.
സ്വർണവില കുറഞ്ഞു. 880 രൂപ കുറഞ്ഞ് പവന് 1,12,600 രൂപയായി. ഇന്നലെ 1,13,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന്റെ വില 14,185 രൂപയുമായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,075 രൂപയാണ്. ഏപ്രിൽ 18നും 19നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. അന്ന് 1,14,240 രൂപയായിരുന്നു സ്വർണത്തിന്റെ വില.




