പറമ്പില്‍ കൂട്ടിയിട്ട വിറകിനും അടിക്കാടിനും തീ പിടിച്ചു
കൊയിലാണ്ടിയില്‍ പറമ്പില്‍ കൂട്ടിയിട്ട വിറകിനും അടിക്കാടിനും തീ പിടിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി 41-ാം വാർഡിൽ സെയ്‌ദ് ഹാഷിം ബാഖഫി (വലിയത്ത് ബംഗ്ലാവ്, മുബാറക് റോഡ്) ഉടമസ്ഥതയിലുള്ള പറമ്പിലെ മരക്കുറ്റികൾക്കാണ് തീ പിടിച്ചത്.
.

.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ ഷിജി ആയുടെ നേതൃത്വത്തിൽ അനൂപ് എൻ പിഇന്ദ്രജിത്ത് ഐ, ഹോം ഗാർഡ് ഷൈജു എന്നിവർ തിയണക്കുന്നതിൽ ഏർപ്പെട്ടു.



