സംഗീതജ്ഞൻ മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം പ്രതാപ് കോഴിക്കോടിന്
.
ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ സ്ഥാപകാംഗവും സംഗീതജ്ഞനുമായ മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. ഗുരുസ്മരണ 2026 മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂർ അനുസ്മരണ ഭാഷണം നടത്തി. സുകമാരൻ ഭാഗവതർ സ്മാരക പുരസ്കാരം ലഭിച്ച പ്രതാപ് കോഴിക്കോടിന് പി. എസ് ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിച്ചു.
.

.
യു.കെ. രാഘവൻ മാസ്റ്റർ പുരസ്കാര ജേതാവിന്നെ പരിചയപ്പെടുത്തി. ശിവദാസ് ചേമഞ്ചേരി പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് കെ ശ്രീനിവാസൻ പ്രശസ്തിപത്രവും ട്രഷറർ ഉണ്ണി കുന്നോൽ പുരസ്കാരനിധിയും സമർപ്പിച്ചു. കലാലയം പ്രസിഡണ്ട് അഡ്വ കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും ജനറൽ കൺവീനർ ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.



