KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ വെടിക്കെട്ടപകടം; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തില്‍ മരിച്ചവരില്‍ 5 പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 13 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. പരുക്കേറ്റവരില്‍ 13 പേരില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും.

 

കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും. മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയും ഇന്ന് നടക്കും. അപകടത്തില്‍ മജിസിറ്റീരിയല്‍ അന്വേണത്തിന് ഉത്തരവുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു. രക്ഷാദൗത്യത്തിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. 

Share news
error: Content is protected !!