KOYILANDY DIARY.COM

The Perfect News Portal

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഈ അപകടങ്ങള്‍ അറിഞ്ഞിരിക്കണം

.

ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം ചെയ്യും. ചൂടായ ഭക്ഷണമാണെങ്കില്‍ അത് ഭക്ഷണത്തിലേക്ക് ഇറങ്ങുന്ന ലോഹ സംയുക്തങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നു. അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കരുതെന്ന് പറയുന്നതിന്റെ  പ്രധാന കാരണം ഭക്ഷണത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തടയാന്‍ ഇത് നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ്.

 

ഭക്ഷണം കൂടുതല്‍ നേരം ഫ്രഷായി സൂക്ഷിക്കാന്‍ അലുമിനിയം ഫോയിലിന് പകരം ക്ലിംഗ് റാപ്പുകളും ലിഡുകളും തിരഞ്ഞെടുക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ക്ലിംഗ് റാപ്പ് ഭക്ഷണത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തടയുന്നു. ക്ലിംഗ് റാപ്പ് ഇല്ലെങ്കില്‍ ഒരു ലിഡ് ഉള്ള കണ്ടെയ്‌നര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഭക്ഷണം ഓക്‌സിജനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുന്നു.

 

Share news
error: Content is protected !!