വടക്കൻ ജപ്പാനിൽ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തി
.
വടക്കൻ ജപ്പാനിൽ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്.

അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. പസഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
Advertisements




