തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി ‘വിജയപഥം’ പ്രത്യേക പരിശീലനം ആരംഭിച്ചു
.
തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി ‘വിജയപഥം’ പ്രത്യേക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ സി. പി നിർമ്മല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിജയോത്സവം കൺവീനർ ഹരികൃഷ്ണൻ പരിയാരത്ത് ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പി. ഷിജു എസ് എം സി ചെയർമാൻ, അധ്യാപിക എ. പി. ജീജ, സ്റ്റാഫ് സെക്രട്ടറി ആർ. സി ബിജിത്ത എന്നിവർ സംസാരിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആണ് പരിശീലനം. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണിവരെ ആണ് ക്ലാസുകൾ. അധ്യാപകരുടെ നേതൃത്വത്തിൽ നൂറോളം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.



