KOYILANDY DIARY.COM

The Perfect News Portal

കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കൊല്ലം കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. സുഭാഷ് എന്നയാളെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. കൊലപാതകം, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലടക്കം പ്രതിയാണിയാള്‍. കാപ്പയും ഇയാള്‍ക്കുമേല്‍ മുൻപ് ചുമത്തിയിട്ടുണ്ട്.

കൊലപാതക കേസ് ഉൾപ്പെടെ നിരവധി കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവേ ആണ് വീണ്ടും ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വരുന്നതിനിടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലാകുന്നത്.

 

കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെ നിർദ്ദേശനുസരണം കൊല്ലം റൂറൽ ഡാൻസഫ് ടീം എസ്. ഐ മാരായ ദീപു കെ. എസ്, മനീഷ്, ജിഎസ്ഐ ശ്രീകുമാർ സി പി ഓ മാരായ സജുമോൻ, ദിലീപ്, നഹാസ്, വിപിൻ ക്‌ളീറ്റസ് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, ജിഎസ്ഐ രാജൻ, എഎസ്ഐ ഹരിഹരൻ, സിപി ഓ മാരായ അജിത്, സന്തോഷ്‌, അഭി സലാം, മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisements
Share news