KOYILANDY DIARY.COM

The Perfect News Portal

പുട്ടുകുറ്റിയിൽ കൈ കുടുങ്ങി. രക്ഷകരായി ഫയർഫോഴ്സ്

കൊയിലാണ്ടി: പുട്ടുകുറ്റിയിൽ കൈ കുടുങ്ങിയ യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്. ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി ജസ്ന (34) യാണ് മൂന്ന് മണിയോടുകൂടി പുട്ടുകുറ്റിയിൽ കൈ കുടുങ്ങിയ നിലയിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്. സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ കട്ടിങ് പ്ലെയർ ഉപയോഗിച്ച് പുട്ടുകുറ്റി സുരക്ഷിതമായി മുറിച്ചു മാറ്റി കൈ ലുരക്ഷിതമാക്കുകയായിരുന്നു.
Share news
error: Content is protected !!